’96’- നഷ്ടസ്വർഗ്ഗങ്ങളുടെ സ്വപ്നാടനം.

ചിലപ്പോൾ വിഷാദമാകാം മനുഷ്യന്റെ സ്ഥായീ ഭാവം.അകത്തി നട്ട മരത്തിന്റെ വേരുകൾ അടുത്തുള്ള തടാകം തേടി പോകുന്ന പോലെ.ഒരു തരം ‘സെൽഫ് ഇൻഡ്യൂസ്ഡ് ട്രോമ’.അത് കൊണ്ടാവാം ‘ഫീൽ ഗുഡ് മൂവി’ എന്ന് പറഞ്ഞു കാണാൻ പോയ സിനിമകളും ഇങ്ങനെ ഹൃദയത്തെ മുറിക്കുന്നത്.പത്മരാജന്റെ ‘തൂവാനത്തുമ്പികളിലെ’ ഏറ്റവും ഇഷ്ടപെട്ട ഒരു രംഗമുണ്ട്,പുലരും മുൻപ് ആളൊഴിഞ്ഞ തൃശൂർ നഗരത്തിലൂടെ സംസാരിച്ചു കൊണ്ട് നടന്ന് പോകുന്ന ജയകൃഷ്ണനും ക്ലാരയും.”പ്രണയമേ…നിന്നിലേക്ക് നടന്നൊരെൻ ,വഴികളോർത്തെന്റെ പാദം തണുക്കുവാൻ” എന്ന് കവി പാടിയതുപോലെ നഷ്ടസ്വർഗ്ഗങ്ങളുടെ ഈ സ്വപ്നാടനങ്ങളിലാണ് ’96’ എന്ന സിനിമയും ‘തൂവാനത്തുമ്പികൾ’ പോലെ തന്നെ ഒരു കൾട്ട് ക്ലാസ്സിക്കാവുന്നത്.

പ്രേമം ഉടലുകളായി പോയ ലോകത്തു പ്രണയത്തിന്റെ ആത്മവിശുദ്ധിയാണ് ’96’.കഥാപാത്രങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ സൂക്ഷിക്കുന്ന ഹൃദയ നൈർമ്മല്യതയുണ്ട്.അവൾ തിരിഞ്ഞു നോക്കിയിരുന്നുവെങ്കിൽ,ഈ പാട്ടു പാടിയിരുന്നെങ്കിൽ,ചെറിയ പരിഭവങ്ങളും പരിദേവനങ്ങളും,കൗമാരക്കാരനായ നായകന്റെ ഹൃദയതാളങ്ങളിൽ പോലുമുണ്ട് ആ സെറിനിറ്റി.വാണിജ്യ സിനിമ ഇത്രയേറെ വിറ്റഴിച്ചിട്ടും ‘നൊസ്റ്റാൾജിയ ‘ അതിന്റെ പടം പൊഴിച്ച് വീണ്ടും പുനർജനിക്കുകയാണ്.നമ്മുടെ വികാരങ്ങളെയും ,ഓർമ്മകളെയും മൂന്നാമതൊരാൾ വരച്ചു കാണിക്കുന്നു .സിനിമയുടെ പ്രക്ഷേകനുമായുള്ള ആത്മസംവേദനം.k.രാമചന്ദ്രനും,S.ജാനകിയും നമ്മൾ തന്നെയല്ലേ?വാക്കുകളാക്കാൻ പറ്റാതെ,കണ്ണീരായും,ചിരിയായും,നമ്മിൽ നിന്ന് തുടങ്ങി നമ്മിലവസാനിക്കുന്ന ചില ഓർമ്മകളില്ലേ?ശ്രീ.C.പ്രേംകുമാർ ,നിങ്ങളൊരു മാന്ത്രികനാണ് .ഇതൊരു സംവിധായകന്റെ ചിത്രമാണ്.നിങ്ങളുടെ വരികളിൽ ചോരപൊടിയുന്നുണ്ട്.

ജാനു:”റാം..

റാം:”സൊല്ല് ജാനു”..

ജാനു :റൊമ്പ ദൂരം പോയിട്ടെയ റാം”..

റാം : “ഉന്നെ എങ്കെ വിട്ടാനോ ,അങ്കെ താൻ നിക്കറെൻ ജാനു”…..

ഇരുപത്തിരണ്ട് വർഷത്തെ ദൂരവും ,വിരഹവുമാണ് ഈ നാലുവരി. നേരം പുലർന്നില്ലെങ്കിൽ,ഈ കഥ സത്യമായിരുന്നെങ്കിൽ പുലർച്ചെ മൂന്നുമണിക്കുള്ള ഫ്ലൈറ്റ് വിട്ടു പോയിരുന്നെങ്കിൽ.

റാം :”നീ നിനച്ചെ പോലെ ഉൻ കല്യാണതുക്ക് ഞാൻ വന്തേൻ ജാനു.കൂട്ടത്തിലൊരുവനാ നിന്നിട്ടിരിന്തേൻ..താലി കെട്ടവരയ്ക്കും താൻ …നിക്ക മുടിയിലെ.അന്ത മണ്ഡപത്തി നിൻത് ,അന്ത സത്തത്തി നിൻത് എന്നാൽ മുടിയും വരെ ഓടിട്ടെ ജാനു”

ഈ ഡയലോഗ് പറയുമ്പോൾ ,പശ്ചാത്തലത്തിൽ ദൂരെയെവിടെയോ കേൾക്കുന്ന ഒരു പക്കമേളമുണ്ട്.പ്രേക്ഷകനും നഷ്ട പ്രണയത്തിന്റെ മിസ്റ്റിക് ചുഴിയിലാണ് .നെഞ്ചിൽ പിടിച്ചു നോക്കി. ഹൃദയമിടിക്കുന്നുണ്ട് .ആന്തരീക അവയവങ്ങൾ പ്രവർത്തിക്കുന്നുണ്ട്.സമയം ചലിക്കുന്നുമുണ്ട്.പക്ഷെ തിരികെ ഓടാൻ വർഷങ്ങളുടെ ദൂരം ബാക്കി.നമ്മളും അനുരാഗത്തിന്റെ തീർത്ഥാടനത്തിലാണ്.അവിടെയാണ് യാതൊരു അതിഭാവുകങ്ങളുമില്ലാതെ വെള്ളിവെളിച്ചമണയുന്നത്.വീണ്ടും പത്മരാജൻ

“പ്രണയം ചിലപ്പോളങ്ങനെയാണ്,നമ്മോടു യാത്രപോലും പറയാതെ,ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ,ജീവിതത്തിൽ നിന്നിറങ്ങി പോകും…..”

S.ജാനകി രണ്ടു ദിവസം കൂടെയുണ്ടായിരുന്നു.കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് ഇറങ്ങിപ്പോയി.K രാമചന്ദ്രൻ ഇനിയും വിട്ടിട്ടില്ല.ഞങ്ങൾക്കങ്ങനെ പിരിയാൻ പറ്റില്ല .അയാളടച്ചുവച്ച പെട്ടിക്കരികിലാണെന്റെ പെട്ടിയും.എല്ലാ കഥകളും കഥകളല്ല, ചിലതൊക്കെ എഴുതപ്പെട്ട ജീവിതങ്ങളാണ്……

https://youtu.be/BBFfEXkRnBE

2 comments

  1. Palarum chotichu 96 ishtayonn…ishtayilanu paranju….karanm ishtangalundakunathenganeynu marann thudangeet kore kalamayi…

    Chilapozhenkilm….anubhavathil oridathumethathe pokunna arokeyo enthoke ormakalanu baakiyakkunath…

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s